മൂവാറ്റുപുഴ: മേള ഫൈൻ ആർട്ട്സ് സൊസൈറ്റി സ്കൂൾ വിദ്യാർത്ഥികൾക്കായി ശിശുദിനത്തോടനുബന്ധിച്ച് ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 19ന് മേള ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും. മത്സരാർത്ഥികൾ രാവിലെ 9.30ന് എത്തിച്ചേരണം. കെ. ജി, എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്ക് ചിത്രരചന, കാർട്ടൂൺ എന്നിവയിൽ ഏതെങ്കിലും ഒരിനത്തിൽ മാത്രമേ പങ്കെടുക്കാനാവൂ. വിജയികൾക്ക് സമ്മാനാർഹമായ രചന ആലേഖനം ചെയ്ത സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകും. രജിസ്ട്രേഷന് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക്: 9447112449, 9447921478.