
ആലുവ: ജില്ലാ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഡോ. ശ്രീനാഥ് , കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഷീജ, ഒപ്‌റ്റോമെട്രിസ്റ്റ് കവിത, ഡയറ്റീഷ്യൻ സമീര എന്നിവർ ബോധവത്കരണ ക്ലാസുകൾ എടുത്തു. പി. ആർ. ഒ എൻ.ആർ. അനില നന്ദി പറഞ്ഞു. അങ്കമാലി ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രമേഹ രോഗത്തെക്കുറിച്ചുള്ള ചോദ്യോത്തര മത്സരം, പോസ്റ്റർ പ്രദർശനം, സ്പൈറോമെട്രി ടെസ്റ്റ് എന്നിവയും നടന്നു.