ആലുവ: പൊതുകാന നിർമ്മാണത്തിൻെറ ഭാഗമായി ആലുവ ബാങ്ക് ജംഗ്ഷനിൽ നിന്നുള്ള ടെമ്പിൾ റോഡ് പൂർണമായും അടച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ മുനിസിപ്പൽ പാർക്കിന് മുന്നിലൂടെയുള്ള റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. റോഡ് അടച്ചതോടെ ബാങ്ക് ജംഗ്ഷനിൽ വാഹനങ്ങളുടെ പാർക്കിംഗ് വർധിച്ചു. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.