കിഴക്കമ്പലം: ഗോഡൗണിൽ കുടുങ്ങിയ പരുന്തിന്റെ രക്ഷകരായ ഫയർ ഫോഴ്സ്. കിഴക്കമ്പലം വിലങ്ങ് പിക്ഡെൽ കാർഗോ കമ്പനിയുടെ ഗോഡൗണിനുള്ളിലാണ് പരുന്ത് അകപ്പെട്ടത്. മേൽക്കൂരയുടെ ഭാഗത്ത് എത്തിയ പരുന്തിന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഗോഡൗൺ ഉടമസ്ഥർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പട്ടിമറ്റം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽക്കൂരയുടെ ഭാഗത്ത് കോണി ഉപയോഗിച്ച് കയറി കൈവലക്കുള്ളിലാക്കി പരുന്തിനെ പുറത്ത് എത്തിച്ച് തുറന്നു വിട്ടു.