vra
ശിശുദിനത്തിൽ വാഴപ്പിള്ളി ഗവ. ജെ.ബി സ്കൂൾ കുട്ടികൾ വി.ആർ.എ പബ്ലിക് ലൈബ്രറി സന്ദർശിക്കുന്നു.

മൂവാറ്റുപുഴ: ശിശുദിനത്തിന്റെ ഭാഗമായി വാഴപ്പിള്ളി ഗവ ജെ.ബി സ്കൂളിലെ കുട്ടികൾ വി.ആർ.എ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് ഐഷ, അദ്ധ്യാപകരായ ജിൻസ് ജോൺ, പ്രവീണ തുടങ്ങിയവർക്കൊപ്പമാണ് കുട്ടികൾ ലൈബ്രറിയിലെത്തിയത്. കുട്ടികളെ ലൈബ്രറി സെക്രട്ടറി ആർ. രാജീവ് സ്വാഗതം ചെയ്തു. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് എക്സിക്യുട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ എം.എം. രാജപ്പൻപിള്ള വിശദീകരിച്ചു. കുട്ടികൾക്കായി ബാലസാഹിത്യകൃതികളുടെ പ്രദർശനവും ഒരുക്കിയിരുന്നു. പ്രസിഡന്റ് കെ.ആർ. വിജയകുമാർ, ആർ. രവീന്ദ്രൻ, കെ.എസ്. രവീന്ദ്രനാഥ്, പി.ആർ സലി, ലൈബ്രേറിയൻ ഗൗരി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.