
ആലുവ : കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാന കെ റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. സമരസംഗമം ഡോ. എം.പി. മത്തായിയും പ്രതിഷേധ പ്രകടനം മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരിയും ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ എം.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.