record

ആലുവ: ഓർമ്മശക്തി പ്രകടനത്തിൽ റെക്കാഡുകൾ സൃഷ്ടിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ച്

അശോകപുരം സെന്റ് ഫ്രാൻസിസ് ഡി അസീസി സീനിയർ സെക്കൻഡറി ഹൈസ്കൂൾ. ശിശുദിനത്തോടൊപ്പം സംഘടിപ്പിച്ച ചടങ്ങിലാണ് എയ്ഡൻ അനീഷ് ആന്റണിയെ ആദരിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റൈജ അമീർ തുടങ്ങിയവർ പ്രസംഗിച്ചു.

193 രാജ്യങ്ങളിലെ ദേശീയ പതാക ജനസംഖ്യയുടെ വലിപ്പമനുസരിച്ച് രണ്ട് മിനിറ്റ് മുപ്പത്തിയേഴ് സെക്കൻഡ് കൊണ്ട് പറഞ്ഞാണ് എയ്ഡൻ റെക്കാഡ് സൃഷ്ടിച്ചത്. ഇന്ത്യ ബുക്ക് ഒഫ് വേൾഡ് റെക്കാഡിലും ഇൻഫ്ലുവൻസർ ബുക്ക് ഒഫ് വേൾഡ് റെക്കാഡിലുമാണ് സ്ഥാനം ലഭിച്ചത്.