പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതിയിൽ ചട്ടമ്പി സ്വാമിയുടെ സമാധിയുടെ ശതാബ്ദിയോടനുബന്ധിച്ച് പഠന സംഗമം സംഘടിപ്പിക്കുന്നു. നവംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് ഹോമത്തിനുശേഷം പ്രവചനം നടക്കും. പഠന സംഗമം റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷയാകും. അദ്വൈത ചിന്താ പദ്ധതി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഷീബ പഠനക്ലാസ് നയിക്കും. ഗുരു നിത്യ ചൈതന്യ യതിയുടെ സമഗ്ര ആരോഗ്യ വീക്ഷണം എന്ന വിഷയത്തിൽ ഡോ. എൻ.ആർ. വിജയ് രാജ്, വൈദ്യ അനിൽകുമാർ എന്നിവർ ക്ലാസ് നയിക്കും.