പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ പ്രസിഡന്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗം കമ്മിറ്റി ചെയർമാൻ ഇ.എസ്. സനിൽ അദ്ധ്യക്ഷനായി. മുൻ വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക് മെമ്പർ എം.കെ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ സുലൈമാൻ, ഒക്കൽ ഗവ. എൽ.പി.എസ് ഹെഡ്മിസ്ട്രസ് സെമിഹത്ത്, ശുചിത്വമിഷൻ പ്രതിനിധിയും കില കോർഡിനേറ്ററുമായ ശ്രീകുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രിയേഷ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.