പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ പ്രേം നസീർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സജി വി. ആലീസ്, എസ്.എം.സി ചെയർമാൻ എം.കെ. ഉദയകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ എ.കെ. മണി എന്നിവർ സംസാരിച്ചു.