പെരുമ്പാവൂർ: കേരള ചുമട്ടുതൊഴിലാളി ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 10ന് സംസ്ഥാന ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഭാഗമായി പെരുമ്പാവൂർ സബ്കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ വി.ഇ. റഹിം ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പെരുമ്പാവൂർ സബ് കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ പോഞ്ഞാശേരി അദ്ധ്യക്ഷനായി