shobha-

കൊച്ചി: മറ്റ് മതവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ എന്നിവയിൽ അവകാശവാദമുന്നയിച്ച് സ്വന്തമാക്കാൻ വഖഫ് ബോർഡ് ശ്രമിക്കുന്നത് ലൗ ജിഹാദിനു സമാനമായ 'ലാൻഡ് ജിഹാദാ"ണെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ. മുനമ്പത്ത് വഖഫ് അവകാശവാദത്തിനെതിരെ ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹാരസമരപ്പന്തലിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ മാത്രമല്ല, രാജ്യമെങ്ങും കർഷകരുടെയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധങ്ങളും വ്യാപകമായി. നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം കേന്ദ്ര സർക്കാർ നിലകൊള്ളും.

1950ൽ ഭരണഘടന തയ്യാറാക്കുമ്പോൾ വഖഫ് എന്ന പദം പോലുമുണ്ടായിരുന്നില്ല. 1954ൽ പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ ഭൂമി സംരക്ഷിക്കാനെന്ന പേരിലാണ് വഖഫ് നിയമം ഉണ്ടാക്കിയത്. 1995ലെ ഭേദഗതിയിലൂടെ വഖഫിന് അവർ വിചാരിക്കുന്ന ഭൂമിയിലെല്ലാം അവകാശമുന്നയിക്കാമെന്ന നിലവന്നു. 1954ൽ 10,000 ഏക്കറിൽ താഴെ ഭൂമിയുണ്ടായിരുന്ന വഖഫ് ബോർഡിന് നിലവിൽ 38 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതെങ്ങനെയെന്ന് വ്യക്തമാക്കാൻ വഖഫ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.