
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പത്താം വാർഡ് അംഗം സി.പി.ഐയിലെ ദീപ റോയ് രാജിവച്ചു. ഇന്നലെ രാവിലെ 10 .45 പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജി മുമ്പാകെ രാജി നൽകി. രാജി സ്വീകരിച്ച സെക്രട്ടറി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് ദീപ റോയിയുടെ രാജിക്ക് കാരണമെന്ന് സൂചനയുണ്ട്. യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ അടുത്തിടെയാണ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന പി .എം അസീസ് ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്. എൽ.ഡി.എഫിന് സിപിഎം 8, സി.പി.ഐ 2, കോൺഗ്രസ് വിമതൻ 1 എന്നിങ്ങനെയാണ് കക്ഷി നില.
ദീപ റോയിയുടെ രാജിയോടെ അംഗസംഖ്യ പത്തായി കുറഞ്ഞു. യു.ഡി.എഫിൽ കോൺഗ്രസിന് എട്ടും ലീഗിന് മൂന്ന് അംഗങ്ങളാണുള്ളത്.
 അനുകൂല്യം കൈപ്പറ്റി: സി.പി.ഐ
അർഹതപ്പെടാത്ത ആനൂകൂല്യം ലൈഫ് മിഷൻ പദ്ധതി വഴികൈപ്പറ്റിയതായി സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിക്ക് ബോദ്ധ്യം വന്നതായി മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ അറിയിച്ചു. പദ്ധതി പ്രകാരം 600 ചരശ്രഅടി വീട് നിർമ്മിക്കുവാനാണ് സർക്കാർ നിർദ്ദേശം . എന്നാൽ ദീപ റോയി 1800ചരശ്രഅടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചിരിക്കുന്നത്. സ്വന്തം വാർഡിലും പഞ്ചായത്തിലും നിരവധി പേർ അർഹരായിട്ടുണ്ടെന്നിരിക്കെ ലൈഫ് പദ്ധതി ആനൂകൂല്യം പഞ്ചായത്ത് അംഗം കൈപ്പറ്റുന്നത് തെറ്റാണ്. ഇതേതുടർന്ന് ദീപ റോയിയോട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയായിരുന്നു. പദ്ധതുയുടെ തുക പൂർണമായി തിരിച്ചടച്ചുകൊണ്ട് മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്നും പാർട്ടിദീപറോയിയോട് നിർദ്ദേശിച്ചു. തുടർന്നാണ് ദീപ റോയ് പഞ്ചായത്ത് അംഗത്വം രാജി വച്ചതെന്നും ജോളി പൊട്ടക്കൽ പറഞ്ഞു.
19 വർഷം പുറമ്പോക്ക് ഭൂമിയിലായിരുന്നു താമസം. ലൈഫിൽ നിന്ന് ലഭിച്ച തുകയുടെ കൂടാതെ ബാങ്ക് ലോൺ എടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.
ദീപ റോയ്
എൽ.ഡി.എഫിന് സിപിഎം 8,
നിലവിലെ കക്ഷിനില
സി.പി.ഐ 1
സി.പി.എം 8
കോൺഗ്രസ് വിമതൻ 1