ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്കായി പരീക്ഷാ ഒരുക്ക സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത കൗൺസലിംഗ് വിദഗ്ദ്ധൻ ഫാ. സോജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജു മാവുങ്കൽ അദ്ധ്യക്ഷനായി. കോളേജ് ഡയറക്ടർ ഡോ. കെ. ദിലീപ്, പ്ലേസ്‌മെന്റ് ഓഫീസർ സാം മാത്യു , പി.ആർ.ഒ ഷാജി ആറ്റുപുറം, പ്രൊഫ. ഇ.വി. മനോജ് ,പ്രൊഫ. നീതു പൗലോസ് എന്നിവർ സംസാരിച്ചു. ഫാ. സോജി ഫ്രാൻസിസ് ക്ലാസെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകി.