കോലഞ്ചേരി: പ്രളയ കാലത്ത് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലവും വീടുകളും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശിച്ചു. വീട്ടൂർ വാടായ്ക്കര സുജിമോൻ, കുഞ്ഞപ്പൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ തുടരുന്നത്. ജില്ലാ കളക്ടർ എൻ.എസ്‌.കെ ഉമേഷ്, ദുരന്ത നിവാരണ അതോറി​റ്റി ഡെപ്യൂട്ടി കളക്ടർ മനോജ്, പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, ഡെപ്യൂട്ടി തഹസിൽദാർ സാബു, വില്ലേജ് ഓഫീസർ പി.കെ. സ്വയ, വാർഡ് അംഗം പി.കെ. എൽദോ,​ ടി.എൻ. സാജു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. വീടിന് മുകളിൽ വീണ മണ്ണ് അടിയന്തരമായി മാ​റ്റി വീട് വാസയോഗ്യമാക്കുന്നതിനും മണ്ണിടിച്ചിലിന് ഇനിയും സാദ്ധ്യതയുള്ള പ്രദേശത്ത് ഭീഷണിയായി നില്ക്കുന്ന മണ്ണ് എടുത്ത് മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കാനും എം.എൽ.എ നിർദ്ദേശം നൽകി .