കൊച്ചി: എറണാകുളം സബ് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി മേയർ എം. അനിൽകുമാർ നിർവഹിച്ചു. കൗൺസിലർ ശാന്താ വിജയൻ അദ്ധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് മുഖ്യാതിഥിയായി. കേരള സ്കൂൾ കായികമേള വെള്ളി മെഡൽ ജേതാവ് ആദിത്യ ബാബുവിനെ ചടങ്ങിൽ ആദരിച്ചു.
ഇടപ്പള്ളി ജി.എച്ച്.എസ്.എസ് ഹെഡ്മിസ്‌ട്രസ് വി.വി. മിനിമോൾ, സബ് ജില്ലാ സ്വീകരണകമ്മിറ്റി കൺവീനർ ഡോ. എസ്. സന്തോഷ്‌കുമാർ, കലാ അദ്ധ്യാപകൻ സാബു ആരക്കുഴ എന്നിവർ സംസാരിച്ചു.