acca

കോഴിക്കോട്: അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ്(എ.സി.സി.എ ) പരീക്ഷയിൽ ദേശീയ തലത്തിൽ മികച്ച റാങ്കുകളുമായി കോഴിക്കോട്ടെ പ്രമുഖ കൊമേഴ്സ് പരിശീലന കേന്ദ്രമായ ‘ഇലാൻസ്' മുന്നേറുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലെ എ.സി.സി.എ പരീക്ഷയിൽ ഇലാൻസിലെ വിദ്യാർത്ഥികർ ആദ്യ രണ്ട് റാങ്കുകൾ നേടി. നാദാപുരം തൂണേരിയിലെ പി.കെ. മുഹമ്മദ് ഹനീഫ-സമീറ ദമ്പതികളുടെ മകളായ പി.കെ. ഫാത്തിമത്ത് സൈഫ എ.സി.സി.എ പെർഫോമൻസ് മാനേജ്മെന്റിൽ ഒന്നാം റാങ്കും കോഴിക്കോട് കോവൂർ പി.ടി. ജോണി- ജെസി ആൻഡ്രൂസ് ദമ്പതികളുടെ മകനായ ആഡ്രൂസ് ജോണി അഡ്വാൻസ്ഡ് ഓഡിറ്റ് ആൻഡ് അഷ്വറൻസിൽ രണ്ടാം റാങ്കും നേടി.

അഞ്ച് വർഷത്തിനിടെ എ.സി.സി.എ പരീക്ഷകളിൽ 34 ആഗോള റാങ്കുകളും 62 ദേശീയ റാങ്കുകളും നേടിയിരുന്നു.

നിലവിൽ കോഴിക്കോട്, കൊച്ചി, മുംബയ്, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.

കൊമേഴ്സ് പരിശീലനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നടപ്പാക്കിയ പുത്തൻ ആശയങ്ങളും ഒന്നര പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള എ.സി.സി.എ റാങ്ക് നേടിയ ഫാക്കൽട്ടികളുമാണ് നേട്ടത്തിന് സഹായിച്ചതെന്ന് ‘ഇലാൻസ്’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു.കോഴിക്കോട് കാമ്പസിൽ നടന്ന ചടങ്ങിൽ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.‘ഇലാൻസ്’ ഓപ്പറേഷണൽ മേധാവി കെ.എസ്. മിഥുൻ, ഫാക്കൽട്ടികളായ പ്രിൻസ് ഫ്രാൻസിസ് , അലൻ ബിജു എന്നിവർ പങ്കെടുത്തു.