കൊച്ചി: എറണാകുളം നിയോജകമണ്ഡലം എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ജവഹർലാൽ നെഹ്രുവിന്റെ 135-ാമത് ജന്മദിനം ആഘോഷിച്ചു. ദേശീയ കോ ഓർഡിനേറ്റർ ഹെൻട്രി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജോർജ് മനയിൽ അദ്ധ്യക്ഷനായി. ചാൾസ് ഡയസ് മുഖ്യപ്രഭാഷണം നടത്തി. സിന്റ ജേക്കബ്, ആന്റണി, സനിൽ, ടി.സി. ചന്ദ്രഹാസൻ, ബെന്നി, മിൽട്ടൻ, ജോർജ് അബ്രഹാം പി.യു, ആൽഫി, ഡോ. അനിത ബിജു എന്നിവർ സംസാരിച്ചു.