കൊച്ചി: യുവജനങ്ങളുടെ തൊഴിൽക്ഷമതയും ശാക്തീകരണവും ലക്ഷ്യമിട്ട് ടെക്‌നോവാലി ലോക്കൽ സെൽഫ് ഗവ. യൂത്ത് എംപവർമെന്റ് പ്രോഗ്രാമും (എൽ.എസ്.ജി.വൈ.ഇ.പി) പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം ഗ്രാമപഞ്ചായത്തുകളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മെറ്റിൽഡ മൈക്കിൾ, മെമ്പർമാരായ ഷീബ ജേക്കബ്, കെ.കെ. ശെൽവരാജൻ, കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കർമ്മിലി, ചെല്ലാനം ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ. മാർഗരറ്റ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. മണികണ്ഠൻ, ടെക്‌നോവാലി മാനേജിംഗ് ഡയറക്ടർ രാജേഷ്‌കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ്, അസി. ജനറൽ മാനേജർ ഡോ. കെ.വി. സുമിത്ര എന്നിവർ പ്രസംഗിച്ചു.