1
ഗൗതം ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് സബ് കളക്ടർ കെ.മീര ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: ഗൗതം ആശുപത്രിയുടെ നേതൃത്വത്തിൽ ഡയബറ്റിക് മിനിലാബിന്റെ സഹായത്തോടെ പ്രമേഹ പാദരോഗ നിർണയ ക്യാമ്പും ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. സബ് കളക്ടർ കെ. മീര ഉദ്ഘാടനം ചെയ്തു. എം.ഡി ഡോ. ശ്രീരാം ചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ.പി.കെ. ദിലീപ്കുമാർ, ഡോ.എയ്ഞ്ചൽ, ഡോ.ഷാഹ്ന എന്നിവർ നേതൃത്വം നൽകി.