logo
എറണാകുളം റവന്യൂ ജില്ലാ കലോൽസവത്തിന്റെ ലോഗോ എൽദോസ് കുന്നപ്പള്ളി എം.എൽ.എ എറണാകുളം വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടറിന് കൈമാറി പ്രകാശനം ചെയ്യുന്നു

പെരുമ്പാവൂർ: നവംബർ 25,​ 26,​ 27,​ 28,​ 29 തിയതികളിൽ പെരുമ്പാവൂർ കുറുപ്പുംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയായി സംഘടിപ്പിക്കുന്ന 35-ാമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൽദോസ് കുന്നപ്പിള്ളി എറണാകുളം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി. അലക്സാണ്ടറിന് ലോഗോ കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, സ്കൂൾ മാനേജർ ജിജു കോര, ഡയറ്റ് പ്രിൻസിപ്പൽ ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എ. നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബേബി കിളിയാത്ത്, വൈ.എം.സി.എ പ്രസിഡന്റ് ഫെജിൻപോൾ, യൂത്ത് ലീഗ് പ്രസിഡന്റ് വർഗീസ് മാലിക്കുടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി. ആനന്ദ് കുമാർ, ഫുഡ് കമ്മിറ്റി കൺവീനർ രഞ്ജിത്ത് മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ സജി ചെറിയാൻ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കൺവീനർ സി.കെ. സെയ്തുമുഹമ്മദ്, സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ കെ.എൽ. പ്ലാസിഡ്, ട്രോഫി കമ്മിറ്റി കൺവീനർ കെ.എം. ജസീന, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജി. വെങ്കിടേഷ്, സ്കൂൾ പ്രിൻസിപ്പൽ ലൗലി ഐസക്, ഹെഡ്മിസ്ട്രസ് ഷിൻസി മാത്യു, പി.ടി.എ പ്രസിഡന്റ് എ.ഐ. സാജു, സിറാജ് മദനി, അജിമോൻ പൗലോസ്, കെ.എസ്. ബിജോയി, അബു വട്ടപ്പാറ എന്നിവർ സംസാരിച്ചു.