കൊച്ചി: ലോക സമാധാന സന്ദേശവുമായി കേരളത്തിൽ എത്തിയ മദീന മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ഇന്ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ജുമുഅ ഖുത്വ്ബക്കും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും. 11ന് സമാധാന സമ്മേളത്തിന് ശേഷം ജുമാ നമസ്‌കാരം. പ്രാത്ഥനകയ്ക്കെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാബുസേഠ്, ജില്ലാ വൈസ് പ്രസിഡന്റ് സലീം ഫാറൂഖി, ജില്ലാ സെക്രട്ടറി എ. നിസാർ, റിയാസ് ബാവ, മീഡിയ കൺവീനർ അസ്‌ലം പള്ളുരുത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.