kothamangalam
ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ മനുവിനെ സി.പി.എം പ്രവർത്തകരായ എ.കെ. പ്രസാദും വികെ റഷീദും ചേർന്ന് രക്ഷപ്പെടുത്തുന്നു.

കോതമംഗലം: ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി സി.പി.എം പ്രവർത്തകർ. കോതമംഗലം ടൗണിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് 1ന് വൈദ്യുതി പോസ്റ്റിലെ വഴിവിളക്ക് അറ്റകുറ്റപ്പണികൾ തീർക്കാനായി കയറിയ കൊല്ലം സ്വദേശി മനു (33) വാണ് ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങിയത്. സമീപത്തെ ഹോട്ടലിൽ ചായ കുടിച്ചിരുന്ന സി.പി.എം ടൗൺ ബ്രാഞ്ച് അംഗമായ ഇ.കെ പ്രസാദും വി.എ. റഷീദും ഇലക്ട്രിക് പോസ്റ്റിൽ കയറി തൂങ്ങി കിടന്നിരുന്ന യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. താഴെയിറക്കിയ യുവാവിനെ ഇരുവരും ചേർന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് നാടിന് മാതൃകയായി.