തൃപ്പൂണിത്തുറ: വഖഫ് കരിനിയമം റദ്ദാക്കുക, വഖഫ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേക്കോട്ട ജംഗ്ഷനിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. ദേശീയ കൗൺസിലംഗം അഡ്വ. സാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ആർ. ഡെയ്സൻ അദ്ധ്യക്ഷനായി. നേതാക്കളായ പി.കെ. പീതാംബരൻ, അലക്സ് ചാക്കോ, അഡ്വ. പി.എൽ. ബാബു, കെ.ടി. ബൈജു, സമീർ ശ്രീകുമാർ, എം.കെ. മുരളീധരൻ, ജിതേഷ് എന്നിവർ സംസാരിച്ചു.