കൊച്ചി: ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി 'സൺറൈസ് ഡയബ്ഫെസ്റ്റ്" സൗജന്യ ശില്പശാല സംഘടിപ്പിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സുരേഷ് കുമാർ തമ്പി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി, ജനറൽ മാനേജർ ഓപ്പറേഷൻസ് മുഹമ്മദ് സഫീർ, ഡോ. പ്രവീൺകുമാർ, ഡോ. ഷൈമ, ഡോ. സോണിയ, ഡോ. രമ്യ, ഡോ. രഞ്ജിനി കുര്യൻ, ഡോ. അയ്യപ്പൻ, ഡോ. വർഗീസ്, മെറീന, സിജോ, ഷില്ലി എന്നിവർ സംസാരിച്ചു.