
കാഞ്ഞിരമറ്റം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കാഞ്ഞിരമറ്റം മേലോത്ത് എം.ബി. ശാന്തകുമാർ (61) നിര്യാതനായി. ഭാര്യ: മിനികുമാരി പൊൻകുന്നം പനമറ്റം തെക്കേത്ത് കുടുംബാംഗം. മക്കൾ: എം.എസ്. കൃഷ്ണകുമാർ, കൃഷ്ണപ്രിയ. അച്ഛൻ: പരേതനായ മേലോത്ത് ഭരതൻനായർ. അമ്മ: പരേതയായ വെള്ളൂർ മരങ്ങാട്ടിൽ കുടുംബാംഗം ചെല്ലമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മേലോത്ത് തറവാട്ട് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ടെലിഫോൺ റെഗുലേറ്ററി കമ്മിറ്റി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.