
പിറവം: പിറവത്തിനടുത്ത് മുളക്കുളം വടുകുന്നപ്പുഴ ഭാഗത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കാട് പുൽത്തുറയിൽ വീട്ടിൽ ബെൻസൺ (35) ആണ് മരിച്ചത്. അപകടത്തിൽ അരയ്‌ക്കു താഴെ തളർന്ന ബെൻസണെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിച്ച ശേഷം തിരികെ പോത്താനിക്കാട്ടെ വീട്ടിലേക്ക് പോകുമ്പോൾ റോഡിലെ കട്ടിങ്ങിൽ തട്ടി നിയന്ത്രണം വിട്ട് ആംബുലൻസ് മറിയുകയായിരുന്നു. ആംബുലൻസിൽ നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ പിറവം ഗവണ്മെന്റ് ആശുപത്രിയിലും ചികിത്സയിലാണ്.
ബെൻസന്റെ മൃതദേഹം പിറവം ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ.