അങ്കമാലി: കെ.സി.ബി സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി സംഘടിപ്പിക്കുന്ന ഫൊറോന തല സംഗമം 17 നടക്കും . അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ രാവിലെ 10.30 ന് നടക്കുന്ന ഫൊറോന സംഗമം റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്യും. സമിതി അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിക്കും. സി. അർപ്പിത മുഖ്യ പ്രഭാഷണം നടത്തും. അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ നേതൃത്വം നൽകും.