മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ മണ്ഡല,​ മകര വിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി 14 വരെ എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രത്യേക പൂജകൾ,​ ക്ഷീധാര, കെടാവിളക്ക്, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അന്നദാനം എന്നിവയുണ്ടാകും. ശബരി മല ദർശനത്തിന് പോകുന്ന അയ്യപ്പൻമാർക്ക് ക്ഷേത്ര വളപ്പിൽ വിരിവയ്ക്കാനും അന്നദാനത്തിൽ പങ്കുചേരാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം സെക്രട്ടറി എൻ. രമേശ് അറിയിച്ചു.