
പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം നടപ്പുരയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ താലപ്പൊലി സംഭാവന കൂപ്പൺ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ ദേവസ്വം തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മീഷണർ എം.ജി. യഹുൽദാസ്, ക്ഷേത്രം അധികാരി കെ.പി. ശ്രീദീപ്, മേൽശാന്തി ടി. ശ്രീധരൻ എമ്പ്രാന്തിരി, വെളിച്ചപ്പാട് വി.കെ. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി വി.വി. ബൈജു ( പ്രസിഡന്റ് ), കെ.എസ് ബിജു മോൻ (വൈ. പ്രസിഡന്റ്), സി.എം. ഷൈൻ (സെക്രട്ടറി ), വി.ടി. ബിജു (ജോയിന്റ് സെക്രട്ടറി). എ.കെ. സുധീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.