
വൈപ്പിൻ: സാമൂഹ്യ പ്രവർത്തകനായിരുന്ന സർവോദയം കുര്യന്റെ 25-ാം ചരമ വാർഷിക ദിനാചരണം ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ മുൻഗോവ പോർട്ട് ചെയർമാൻ ഡോ.ജോസ് പോൾ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സർവോദയം കുര്യൻ അവാർഡ് ഷൈജു കേളത്തറക്ക് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായ അഡ്വ.കെ.പി. ഹരിദാസ്, മിനിരാജു, ടിറ്റോ ആന്റണി, ശിവദാസ് നായരമ്പലം, ഡോ.ജോൺ മാമ്പിള്ളി എന്നിവരെ ആദരിച്ചു. ഞാറക്കൽ ആശുപത്രിയിൽ ഭക്ഷണവിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയും നടന്നു.