1

പള്ളുരുത്തി: നമ്പ്യാപുരം ഫാമിലി ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ദിനാചരണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എ. രാജീവൻ അദ്ധ്യക്ഷനായി. കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എ.ബി. അഷിതയെ സാഹിത്യകാരൻ എം.വി. ബെന്നി ഉപഹാരം നൽകി ആദരിച്ചു. കൗൺസിലർ ഷീബാ ഡുറോം, എം. എം. സലീം, എ.ആർ.ബാബു, ദീപം വത്സൻ, ഡോ.പി.എം. മുരളീധരൻ, എ.ബി. അഷിത, പി.പി. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.