avard

മൂവാറ്റുപുഴ: മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് വാളകം വനിതാ സംഘത്തിന് ലഭിച്ചു. 2022-23-ലെ മികച്ച പ്രവർത്തനത്തെ വിലയിരുത്തിയാണ് അവാ‌ർഡ്. 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്ന് വാളകം വനിതാ സംഘം പ്രസിഡന്റ് ലിസി മഹാദേവൻ, സെക്രട്ടറി മിനിമോൾ ടി.എൻ. മുൻ പ്രസിഡന്റ് കെ.വി. സരോജം തുടങ്ങിയവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.