പെരുമ്പാവൂർ : എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പട്ടാൽ മിത്രകല ലൈബ്രറിയുടെ ലഭിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ. എ. നിർവഹിച്ചു. കൗൺസിലർ അനിത പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൗൺസിലർ രൂപേഷ് കുമാർ, ഇ.വി. നാരായണൻ, വായനശാലാ പ്രസിഡന്റെ എ.വി. ഫിലിപ്പ്, സെക്രട്ടറി പ്രീത ബാബു പി.എം. ഷൈൻ, യു. ഗോപി, എം.വി. സജി എന്നിവർ സംസാരിച്ചു
മികച്ച വായനക്കാരനായ എം.കെ. ശിവശങ്കരനെ യോഗത്തിൽ ആദരിച്ചു.