vengola-bank

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ പെർഫോമൻസ് അവാർഡ് വെങ്ങോല സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്ന് ബാങ്ക്പ്രസിഡന്റ് എം.ഐ. ബീരാസ്, സെക്രട്ടറി സിമി കുര്യൻ,​ ഭരണ സമിതി അംഗങ്ങളായ എം.വി. പ്രകാശ്, കെ.കെ. ശിവൻ, സി.എസ്. നാസിറുദ്ദീൻ, ബിനേഷ് ബേബി,ഒ. എം. സാജു, ഡോ. നൈബി കുര്യൻ, വി.കെ. ഹസൻകോയ, അഡ്വ.വി. വിതാൻ, ധന്യരാമദാസ്, സന്ധ്യ ആർ. നായർ, നിഷ റെജികുമാർ, ബാങ്ക് ജീവനക്കാർ എന്നിവർ ചേർന്ന് ചേർന്ന് ഏറ്റുവാങ്ങി. 200 കോടി രൂപ നിക്ഷേപവും 29000 അംഗങ്ങളും നാലു ബ്രാഞ്ചുകളുമുള്ള ബാങ്ക് കഴിഞ്ഞ വർഷം ക്ലാസ് 1 സൂപ്പർ ഗ്രേഡ് പദവിയും നേടിയിരുന്നു. രണ്ടു സൂപ്പർ മാർക്കറ്റുകളും രണ്ടു നീതി ലാബുകളും നടത്തുന്നുണ്ട്. അംഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ 'അഭയം' കുടുംബ രക്ഷാ നിക്ഷേപ പദ്ധതിക്കും ബാങ്ക് തുടക്കമിട്ടു.