പെരുമ്പാവൂർ: ജില്ലാ കായിക മേളയിൽ ജാവലിൻ ത്രോയിൽ 22.55 മീറ്റർ ദൂരം താണ്ടി സ്വർണം കരസ്ഥമാക്കിയ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി അലീന സാജുവിനെ സംസ്കാര സാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പുരസ്കാരം സമ്മാനിച്ചു. നിയോജകമണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ബ്ലോക്ക് സെക്രട്ടറി കെ.എൻ. സുകുമാരൻ, അരുൺ വർഗീസ് പുതിയേടത്ത്, സി.പി. ഗോപാലകൃഷ്ണൻ, പി.പി. യാക്കോബ്, എന്നിവർ സംസാരിച്ചു. വെള്ളിരിങ്ങാ പറമ്പ് സാജു ഇട്ടന്റെയും ജസിയുടെയും മകളാണ്.