f

 വായ്പകളിലും തീരുമാനം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി (ലെവൽ 3 വിഭാഗം) പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഈമാസം തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം. ദുരന്തമുണ്ടായി നാലു മാസം പിന്നിടുകയാണ്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിലും തീരുമാനം വേണം.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച്.
അതിതീവ്ര ദുരന്തയായി പ്രഖ്യാപിക്കാൻ ഹൈപവർ കമ്മിറ്റി ചേരേണ്ടതുണ്ടെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഹായം നൽകില്ലെന്ന് പറയുന്നില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നിലവിലെ ഫണ്ട് ഉപയോഗിക്കുന്നതിന് തടസമില്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ദേശീയപാത അതോറിറ്റിയുടെ കാര്യത്തിൽ പ്രത്യേക ദുരന്തബാധിത ഫണ്ട് വേണമെന്ന അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്റെ നിർദ്ദേശത്തിൽ നിലപാട് അറിയിക്കാനും കേന്ദ്രത്തോട് നിർദ്ദേശിച്ചു. നവംബർ 22ന് വീണ്ടും പരിഗണിക്കും.