
കുറുപ്പംപടി : കുറുപ്പംപടിയിൽ നടക്കുന്ന 35ാമത് റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോതമംഗലം പുതുപ്പാടി എഫ്.ജെ.എം. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യു.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയും മനോഹരമായ കലാകവാടവും ലോഗോയിൽ കൊടുത്തിട്ടുണ്ട്.
നൃത്തരൂപങ്ങൾ, വാദ്യോപകരണങ്ങൾ, മുത്തുക്കുടകൾ, നെറ്റിപ്പട്ടം, പെയിന്റ് ബ്രഷ് എന്നിവയ്‌ക്കൊപ്പം കൊച്ചി മെട്രോയും ലോഗോയിൽ ഇടംപിടിച്ചു. ഇക്കൊല്ലം ജില്ലാ ശാസ്ത്രമേളയ്ക്കും കഴിഞ്ഞ വർഷം റവന്യു ജില്ലാ കലോത്സവത്തിനും ബിൻസിൽ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. 26ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിൻസിലിനെ അനുമോദിക്കും.