
കുറുപ്പംപടി : കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് രണ്ടാം തവണയും എം. ജി സർവകലാശാലയുടെ ബെസ്റ്റ് എമർജിംഗ് യൂണിറ്റായി തിരഞ്ഞെടുത്തു. യൂണിറ്റിനെ കഴിഞ്ഞ അദ്ധ്യയന വർഷം നയിച്ച പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അദ്ധ്യാപികയുമായ രേണു ജോസഫിനെ മികച്ച ഓഫീസറായും വളണ്ടിയർ സെക്രട്ടറി മിലൻ ബെന്നിയെ മികച്ച വളണ്ടിയറായും തിരഞ്ഞെടുത്തു. യൂണിറ്റ് ആരംഭിച്ചു രണ്ടു വർഷത്തിനുള്ളിൽ സാമൂഹിക മേഖലയിൽ 33 പദ്ധതികളാണ് നടത്തിവരുന്നത്.