പെരുമ്പാവൂർ: ശിവഗിരി മഠത്തിന്റെ കീഴിലുള്ള ഗുരുധർമ്മ പ്രചരണ സഭ ഒക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു. നാളെ ഉച്ചക്ക് 2.30ന് ഒക്കൽ എസ്. എൻ.ഡി.പി ഹാളിൽ വച്ച് ഗുരുധർമ്മ പ്രചാരണ സഭാ ഒക്കൽ യൂണിറ്റ് പ്രസിഡന്റ്‌ വിലാസിനി അദ്ധ്യക്ഷനായി. സ്വാമിനി ജ്യോതിർമയി ഭാരതി ഭദ്രദീപം പ്രകാശനം നടത്തും. സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരമറ്റം നിത്യ നികേതൻ ആശ്രമത്തിലെ സ്വാമിനി നിത്യ ചിന്മയി മുഖ്യപ്രഭാഷണവും മലയാറ്റൂർ ദിവ്യശാന്തി നികേതൻ നാരായണ ഗുരുകുലം കാര്യദർശി സ്വാമി ശിവദാസ് അനുഗ്രഹ പ്രഭാഷണവും നടത്തും. ഗുരുധർമ്മ പ്രചരണ സഭാ ജനറൽ കൺവീനർ എം.വി. ജയപ്രകാശ്, ശാഖാാ ഭാരവാഹികളായ എം.ബി. രാജൻ, കെ.ഡി. സുഭാഷിതൻ, കെ.എസ്. മോഹനൻ, സ്കൂൾ മാനേജർ ടി.എൻ. പുഷ്പാംഗദൻ, ഗുരു ധർമ്മപ്രചരണ സഭാ കമ്മിറ്റി അംഗം ഗായത്രി വിനോദ്, കെ.പി. ലീലാമണി (തോട്ടുവ മംഗളഭാരതി ), ഗുരുകുല സ്റ്റഡി സർക്കിൾ ഭാരവാഹികളായ എം. എസ്. സുരേഷ്, സുനിൽ മാളിയേക്കൽ, രാജേഷ് അടിമാലി എന്നിവർ സംസാരിക്കും.