
നെടുമ്പാശേരി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന 12-ാമത് കായികമേള (റോട്ട് സ്പോർട്സ്-2024) നാളെ അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8ന് റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ഡോ. ജി.എൻ. രമേശ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. സുനിൽ ജെ. ഇളംതട്ട് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മുപ്പതോളം സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി കുട്ടികൾ അണിനിരക്കുന്ന മാർച്ച്പാസ്റ്റ് നടക്കും. ഡോ. സുനിൽ ജെ. ഇളന്തട്ട്, സോജൻ കോശി, സന്തോഷ് തോമസ്, വി.ബി. രാജൻ, സ്കറിയ പാറയ്ക്ക, അനൂപ് ആന്റോ, രേഷ്മ അനൂപ്, പി. രാജീവ്, അഡ്വ. സജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.