കൊച്ചി: അടച്ചുപൂട്ടിയ ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് ഉടൻ തുറക്കണമെന്ന ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമായിരുന്നു ഇത്. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഓവർബ്രിഡ്ജ് അടച്ചത് ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും കത്ത് നൽകിയെന്നും വൈകാതെ ഓവർബ്രിഡ്ജ് തുറന്നു നൽകുമെന്ന് അറിയിപ്പ് ലഭിച്ചതായും എം.പി അറിയിച്ചു.