 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഭരതനാട്യ കലാകാരി എസ്. ദിവ്യ നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. കെ.ബാബു എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, എറണാകുളം ഡി.ഇ.ഒ ടി.എസ്. ദേവിക, എ.ഇ.ഒ കെ.ജെ. രശ്മി, പി.ബി.മിനി, ബിന്ദു കെ.ജേക്കബ്, വി.കെ. പ്രസന്ന, ടി.വി. വൈശാഖ്, ടി.കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
കലോത്സവത്തിന് തുടക്കംകുറിച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ. രശ്മി പതാക ഉയർത്തി. തുടർന്ന് സ്റ്റാച്യു ജംഗ്ഷനിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര ഹിൽപാലസ് എസ്.എച്ച്.ഒ എൽ.എൽ. യേശുദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനുശേഷം തൃപ്പൂണിത്തുറ മോഡൽ നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. മുന്നൂറോളം ഇനങ്ങളിൽ 5000 ഓളം കുട്ടികളാണ് നാലു ദിനങ്ങളിൽ 9 വേദികളിലായി മത്സരിക്കുന്നത്.