speek

കൊച്ചി: ദുബായിലെ സ്പീക്ക്ഈസി ഇംഗ്ലീഷ് അക്കാഡമിയുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പുതിയ പരസ്യ ചിത്രം പുറത്തിറക്കി. സമഗ്ര ഭാഷാ പരിശീലന സ്ഥാപനമായ അക്കാഡമി 17 വർഷത്തെ ഭാഷാ വിദ്യാഭ്യാസത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മമ്മൂട്ടിയുടെ സഹകരണം ബ്രാൻഡിന്റെ പ്രതിബദ്ധതയ്ക്കും മൂല്യങ്ങൾക്കും വളർച്ചയ്ക്കും ഉദാഹരണമാണെന്ന് സ്പീക്ക് ഈസി സി.ഇ.ഒ മസ്ദൂഖ് നിസാമി പറഞ്ഞു.

പ്രമുഖ ഭാഷാ പണ്ഡിതനായ മസ്ദൂഖ് നിസാമിയുടെ മാർഗനിർദേശത്തിൽ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത വ്യത്യസ്ത കോഴ്‌സുകളാണ് സ്‌പീക്ക് ഈസി നൽകുന്നത്. കോഡ് അടിസ്ഥാനമാക്കി നൂതന രീതികൾ സംയോജിപ്പിക്കുന്ന സ്പീക്ക്ഈസിയുടെ സമീപനം പരമ്പരാഗത അക്കാഡമികളിൽ നിന്നും വേറിട്ടതാണെന്ന് മസ്ദൂഖ് നിസാമി പറഞ്ഞു. നിലവിൽ ദുബായ്, കോഴിക്കോട്, കൊച്ചി, തൃശൂർ, തിരുവനന്തപുരം, മഞ്ചേരി, തിരൂർ, കണ്ണൂർ, എടപ്പാൾ, ഫറോക്ക് എന്നിവിടങ്ങളിലാണ് സ്പീക്ക്ഈസിയുടെ ശാഖകൾ പ്രവർത്തിക്കുന്നത്.