
കൊച്ചി: ഇൻഷ്വറൻസ് പോളിസികളുടെ വിപണനത്തിന് ശ്രീറാം ജനറൽ ഇൻഷ്വറൻസ് (എസ്.ജി.ഐ.സി) മുത്തൂറ്റ് ഗ്രൂപ്പുമായി ധാരണയിലെത്തി. മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ഉപഭോക്താക്കൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ എസ്.ജി.ഐ.സിയുടെ ജനറൽ ഇൻഷ്വറൻസ് പോളിസികൾ ഇതുവഴി എളുപ്പത്തിൽ വാങ്ങാനാകും. മുത്തൂറ്റ് സെക്യൂരിറ്റീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജി. ആർ രാഗേഷും ശ്രീറാം ജനറൽ ഇൻഷ്വറൻസ് എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ അഫ്താബ് അൽവിയുമായി കരാർ ഒപ്പിട്ടു. ഈ സഹകരണത്തിലൂടെ ഉപഭോക്താക്കൾക്ക് തടസങ്ങൾ ഇല്ലാതെ സൗകര്യപ്രദമായി മോട്ടോർ, ഫയർ, എൻജിനിയറിംഗ്,ഹെൽത്ത് തുടങ്ങിയ ജനറൽ ഇൻഷ്വറൻസ് ഉത്പന്നങ്ങൾ വാങ്ങാം. പുതിയ പങ്കാളിത്തം ഇന്ത്യയിൽ ഇൻഷ്വറൻസ് വ്യാപിപ്പിക്കാനും മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവന പോർട്ട്ഫോളിയോ വിപുലീകരിക്കാൻ സഹായിക്കുമെന്നും ശ്രീറാം ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ അനിൽ അഗർവാൾ പറഞ്ഞു.