
കാക്കനാട് : സാഹിത്യകാരനും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന എരൂർ വാസു ദേവിന്റെ 55-ാം ചരമവാർഷിക ദിനം പാലാരിവട്ടത്ത് അദ്ദേഹത്തിന്റെ വസതിയിൽ ആചരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗാനരചയിതാവ് ഷിബു ചക്രവർത്തി, സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു,പി. കെ.സുധീർ,ഷാജി ഇടപ്പള്ളി, കെ.പി.ആൽബർട്ട്, സി.ഡി ദിലീപ്, ജോജി കുരീക്കോട് തുടങ്ങിയവർ സംസാരിച്ചു.