1

ഫോർട്ട് കൊച്ചി: കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹോംസ്റ്റേ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പുതുതായി റൂറൽ ടൂറിസം മിഷൻ ആരംഭിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ എന്ന പേരിൽ നടത്തിവരുന്ന വ്യാജ ഹോംസ്റ്റേകൾക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

ടൂറിസം ഉപദേശക സമിതി അംഗം എം. പി. ശിവദത്തൻ ,സി.എൽ. .രാജീവ് , റാഫേൽ ഹെർമിൻ ,സന്തോഷ്ടോം , വിനായക് അയ്യൻകുന്നിൽ , ഷാജി കുറുപ്പശ്ശേരി, രാജേഷ് കൊല്ലാ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.