തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിനടുത്തുള്ള തോട്ടിൽ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചു. മീൻ പിടിക്കാനായി രാത്രി ആരോ സ്ഥാപിച്ച വലയിലാണ് 7 അടിയോളം നീളമുള്ള പെരുമ്പാമ്പ് ഇന്നലെ ഉച്ചയോടെ കുടുങ്ങിയതായി കണ്ടത്. പാർക്കിംഗിലെ വനിതാ ജീവനക്കാർ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് വൈൽഡ് ലൈഫ് റെസ്ക്യൂ ഓപ്പറേറ്റേഴ്സായ വിഗ്നേഷ്, ജിയോ എന്നിവരെത്തി വലമുറിച്ച് പാമ്പിനെ പുറത്തെടുത്തു. തുടർന്ന് തട്ടേക്കാട് വനത്തിൽ തുറന്നുവിട്ടു.