
മൂവാറ്റുപുഴ : മുറിക്കല്ല് ബൈപ്പാസിന് പുതുതായി ഏറ്റെടുത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് പരിശോധന നടത്തി അതിർത്തി നിർണയം പൂർത്തീകരിച്ചു. സംസ്ഥാനത്ത് തന്നെ കെ .ആർ. എഫ് .ബിയുടെ ഇത്രയും പഴയ പ്രോജക്ടിൽ ആദ്യമായാണ് ജിയോ ടാഗ് നടത്തുന്നത്. ജിയോ ടാഗിംഗ് പൂർത്തീകരിക്കുന്നത് വഴി ഏറ്റെടുത്ത സ്ഥലങ്ങളിലെ സർവേ കല്ലുകൾ ഇനി മാറ്റി സ്ഥാപിച്ചാലും അതിരടയാളങ്ങൾ നഷ്ടപ്പെടുകയില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ .എ പറഞ്ഞു.