
കിഴക്കമ്പലം: വ്യപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വെമ്പിള്ളി ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന എഗ്സ്ട്രാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് അംഗം എൻ.ഒ. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി. ശശി അദ്ധ്യക്ഷനായി. കുന്നത്തുനാട് യൂണിറ്റ് പ്രസിഡന്റ് സണ്ണി വർഗീസ്, സണ്ണി കുര്യൻ ജനറൽ സെക്രട്ടറി കെ.ബി. നാസറുദീൻ, ഹെഡ്മിസ്ട്രസ് ആനി വർഗീസ് എന്നിവർ സംസാരിച്ചു. മാസത്തിൽ ഒരു ദിവസം ഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതിയാണിത്.